
ദുബായ്: വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളി യുവാവിന് ഒരു കോടി 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദുബായ് അപ്പീല്‍കോടതി വിധി. കോഴിക്കോട് സ്വദേശി റഫീക്കിനാണു നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. 2016 ജൂണില്‍ സത്വയിലുണ്ടായ അപകടത്തിലാണു റഫീക്കിനു പരുക്കേറ്റത്. കഫ്റ്റീരിയയിലെ ഡെലിവറി ബോയ് ആയിരുന്ന റഫീക്കിനെ കാറിടിക്കുകയായിരുന്നു.
ഉടന്‍ തന്നെ റാഷിദ് ആശുപത്രിയില്‍ എത്തിച്ചു. 35 ദിവസത്തെ ചികിത്സയ്ക്കു ശേഷം തുടര്‍ ചികിത്സയ്ക്കായി നാട്ടിലേക്കു കൊണ്ടുപോകുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.