
ദുബായ്: ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ മലയാളി യുവാവ് ദുബായില്‍ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് പൂക്കോട്ടു കൊട്ടാരത്തിനടുത്തെ കുരുന്താഴ ഹൗസില്‍ ഷാമില്‍ (33) ആണ് മരിച്ചത്. അവധി ദിനമായ വെള്ളിയാഴ്ച രാവിലെ ഖിസൈസിലെ ഗ്രൗണ്ടിലായിരുന്നു സംഭവം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ദുബായിലെ സ്വകാര്യ കമ്പനിയില്‍ പ്രൊജക്ട് എന്‍ജിനീയറായ ഷാമിലിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. പിതാവ്: കൃഷ്ണന്‍. മാതാവ്: ഗീത. സഹോദരി: ഷൈമ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.