Currency

ഏഷ്യക്കാരിയെ കൊന്ന് കഷ്ണങ്ങളാക്കി; അറബ് പൗരൻ പിടിയിൽ

സ്വന്തം ലേഖകൻWednesday, April 26, 2017 1:24 pm

ബര്‍ദുബായിലെ ഫ്ലാറ്റില്‍ വെട്ടിനുറുക്കി ട്രോളി ബാഗില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് അഞ്ച് ദിവസമെങ്കിലും പഴക്കം കാണുമെന്നാണ് കരുതുന്നത്

ദുബായ്: ഏഷ്യക്കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ബാഗിൽ ഉപേക്ഷിച്ച സംഭവത്തിൽ അറബ് വംശജനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. സംഭവം പുറത്തറിഞ്ഞ് മൂന്നു മണിക്കൂറിനിടയിലാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്. കൊല്ലപ്പെട്ട യുവതിയെ കാണാനില്ലെന്നു കാണിച്ച് മറ്റൊരു യുവതി നൽകിയ പരാതിയെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 

ബര്‍ദുബായിലെ ഫ്ലാറ്റില്‍ വെട്ടിനുറുക്കി ട്രോളി ബാഗില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് അഞ്ച് ദിവസമെങ്കിലും പഴക്കം കാണുമെന്നാണ് കരുതുന്നത്. താനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ യുവതി തയ്യാറായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി. മൃതദേഹം തിരിച്ചറിയാതിരിക്കാൻ വേണ്ടിയാണ് വെട്ടിനുറുക്കിയതെന്നും പ്രതിയുടെ മൊഴിയിൽ പറയുന്നു. 

പ്രതിയുടെ വീട് പരിശോധിച്ചതിൽ നിന്നും കൊലയ്ക്കു ഉപയോഗിച്ച ആയുധങ്ങളും മറ്റും കണ്ടെടുത്തിട്ടുണ്ട്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x