സിഡ്നി: ഭാര്യയേയും രണ്ടര മാസം പ്രായമായ കുഞിനെയും സിഡ്‌നിയിൽ നിന്നും ഇന്ത്യയിലേക്ക് നിർബന്ധിച്ച് അയച്ചതിനു ഇന്ത്യൻ വംശജനെതിരെ മനുഷ്യക്കടത്തിനു കേസ്. ഇന്ത്യൻ വംശജനായ പർദീപ് ലോഹനെതിരെയാണു ഫെഡറൽ പോലീസ് കേസെടൂത്തിരിക്കുന്നത്.
കഴിഞ്ഞ മാർച്ചിൽ സിഡ്‌നിയുടെ പടിഞ്ഞാറൻ പ്രദേശമായ ലിഡ്‌കോംബിലുള്ള 27 കാരനായ പർദീപ് ലോഹൻ ഇയാളുടെ ഭാര്യയേയും രണ്ടര മാസം പ്രായമായ മകളെയും നിർബന്ധപൂർവം ഇന്ത്യയിലേക്ക് അയച്ചെന്നാണു പോലീസ് പറയുന്നത്. ഇയാളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു.
ഓസ്ട്രേലിയയിൽ 12 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മനുഷ്യക്കടത്ത്. കൂടാതെ വിശ്വാസ വഞ്ചനക്കും, തെറ്റായ രേഖകൾ ഉപയോഗിച്ചതിനും ഇയാൾക്കെതിരെ യഥാക്രമം പത്തും അഞ്ചും വർഷങ്ങൾ വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.