Currency

യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണി; യുവാവിന് Dh250,000 പിഴ

സ്വന്തം ലേഖകൻSunday, September 25, 2016 6:33 pm

യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ അറബ് യുവാവിനു കോടതി Dh250,000 പിഴ വിധിച്ചു.

ഷാർജ: യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ അറബ് യുവാവിനു കോടതി Dh250,000 പിഴ വിധിച്ചു. യുവതിയെ ഭീഷണിപ്പെടുത്തി, അപമാനിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ പൊലീസ് ചുമത്തിയിരുന്നത്.

ഷാര്‍ജയില്‍ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന 29 കാരിയാണു 30 കാരനായ യുവാവിനെതിരെ പരാതി നൽകിയത്. ഇരുവരും മുമ്പ് പ്രണയത്തിലായിരുന്നു. ഇക്കാലങ്ങളിൽ വിവിധ സോഷ്യൽനെറ്റ്വർക്കിംഗ് സൈറ്റുകൾ വഴി യുവതി അയച്ചു കൊടുത്ത ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്നായിരുന്നു യുവാവിന്റെ ഭീഷണി.

തന്റെ മെസേജുകൾക്ക് യുവതി മറുപടി നൽകാത്തതിനെ തുടർന്നായിരുന്നു യുവാവ് ഇങ്ങനെ ഭീഷണിപ്പെടുത്തിയതെന്ന് കോടതി കേട്ടു.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x