Currency

27 വര്‍ഷം യുകെയില്‍ താമസിച്ച് നികുതി അടച്ചു; 52കാരൻ ഇപ്പോൾ നാടുകടത്തല്‍ ഭീഷണിയില്‍

സ്വന്തം ലേഖകൻTuesday, April 4, 2017 7:55 pm

1991-ൽ യൂഗൊസ്ലോവിയയിൽ നിന്നും യുകെയിലേക്ക് കുടിയേറിയ അദ്ദേഹം പിന്നീട് അഭയാര്‍ഥിയായി പ്രഖ്യാപിക്കാനുള്ള അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ അപേക്ഷ 1999 ല്‍ തള്ളിയിരുന്നെന്നാണ് സര്‍ക്കാര്‍ ഇപ്പോൾ അവകാശപ്പെടുന്നത്

ലണ്ടൺ: യുകെയില്‍ താമസിച്ച് ഇരുപത്തിയേഴു വര്‍ഷത്തിനു ശേഷം നാടുകടത്തല്‍ ഭീഷണി നേരിടുകയാണ് 52-കാരനായ സ്റ്റോജന്‍ ജന്‍കോവിക്. ഇവിടെ താമസിച്ച കാലയളവിൽ സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ട നികുതി ഉൾപ്പെടെ എല്ലാ തുകകളും കൃത്യമായി അടച്ചിരുന്നു. കാംഡെനിലെ എര്‍ത്ത് നാച്ചുറല്‍ ഫുഡ്‌സിലെ ജീവനക്കാരനായ സ്റ്റോജനെതിരെ ഇതുവരെ യാതൊരു കേസും നിലവില്‍ ഇല്ല.

1991-ൽ യൂഗൊസ്ലോവിയയിൽ നിന്നും യുകെയിലേക്ക് കുടിയേറിയ അദ്ദേഹം പിന്നീട് അഭയാര്‍ഥിയായി പ്രഖ്യാപിക്കാനുള്ള അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ അപേക്ഷ 1999 ല്‍ തള്ളിയിരുന്നെന്നാണ് സര്‍ക്കാര്‍ ഇപ്പോൾ അവകാശപ്പെടുന്നത്. എന്നാൽ ഇതു സംബന്ധിച്ച നടപടികൾ 2017-ലാണ് ഉണ്ടാകുന്നത്.

വളരെ ആത്മാര്‍ഥതയുള്ള സ്റ്റോജന്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ടാക്‌സും നാഷണല്‍ ഇന്‍ഷ്വറന്‍സും അടച്ചുവരികയാണെന്നും യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടാക്കാത്ത വ്യക്തിയാണെന്നും ഇദ്ദേഹം തൊഴിലെടുക്കുന്ന സ്ഥാപനത്തിന്റെ ഉടമ ജോണ്‍ ഗ്രെയ്‌സണ്‍ പറഞ്ഞു.

സ്റ്റോജന്‍ന്റെ നാട് ഇപ്പോള്‍ സെര്‍ബിയയിലായതിനാൽ അദ്ദേഹത്തെ സെര്‍ബിയയിലേക്ക് നാടുകടത്തണമെന്നാണ് ആഭ്യന്തര സെക്രട്ടറി ആംബര്‍ റൂഡിന്റെ നിര്‍ദേശം. എന്നാല്‍ സെര്‍ബിയന്‍ പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാൽ അവിടെ താമസിക്കാനും അദ്ദേഹത്തിന് ഔദ്യോഗികമായി സാധിക്കില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x