Currency

ഷാര്‍ജയില്‍ സഹിഷ്ണുതാ മിനിത്തോണ്‍

സ്വന്തം ലേഖകന്‍Friday, November 22, 2019 12:45 pm

ഷാര്‍ജ: അബൂദബിയില്‍ ആദ്യമായി നടത്തിയ സഹിഷ്ണുതാ മിനിത്തോണിന്റെ വിജയത്തിനു പിന്നാലെ ഷാര്‍ജയിലും കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹകരണത്തോടെയാണ് മിനിത്തോണ്‍ സംഘടിപ്പിക്കുന്നത്. 23ന് രാവിലെ ഏഴുമണിക്ക് സ്‌കൂള്‍ പരിസരത്ത് നിന്നാരംഭിക്കുന്ന ഓട്ടം നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ചുറ്റി ക്രിയേറ്റിവ് സ്‌കൂള്‍ വഴി റയാന്‍ സ്‌കൂളില്‍ സമാപിക്കും.

കുട്ടികള്‍, നിശ്ചയദാര്‍ഢ്യ വിഭാഗക്കാര്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്കായി വ്യത്യസ്ത ദൂരത്തിലാണ് ട്രാക്ക് ഒരുക്കുന്നത്. http://tinyurl.com/rissharjah എന്ന ലിങ്ക് മുഖേനെ രജിസ്റ്റര്‍ ചെയ്യാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x