Currency

എൻഎച്ച്എസിലെ എ&ഇ, മറ്റേണിറ്റി യൂണിറ്റുകള്‍ അടച്ചുപൂട്ടാൻ രഹസ്യനീക്കം

സ്വന്തം ലേഖകൻMonday, November 14, 2016 10:09 pm

സാമ്പത്തിക പ്രതിസന്ധി മുൻനിർത്തി എൻഎച്ച്എസിനു കീഴിലെ ആക്സിഡന്റ് ആൻഡ് എമർജൻസി, മറ്റേണിറ്റി യൂണിറ്റുകള്‍ അടച്ചു പൂട്ടാൻ രഹസ്യനീക്കം നടക്കുന്നതായി റിപ്പോർട്ട്.

ലണ്ടൻ: സാമ്പത്തിക പ്രതിസന്ധി മുൻനിർത്തി എൻഎച്ച്എസിനു കീഴിലെ ആക്സിഡന്റ് ആൻഡ് എമർജൻസി, മറ്റേണിറ്റി യൂണിറ്റുകള്‍ അടച്ചു പൂട്ടാൻ രഹസ്യനീക്കം നടക്കുന്നതായി റിപ്പോർട്ട്. തിങ്ക് ടാങ്ക് കിംഗ്‌സ് ഫണ്ട് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം എന്‍എച്ച്എസ് രോഗികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ ഇതിനോടകം വെട്ടിക്കുറച്ചിട്ടുണ്ട്.

സൗത്ത് വെസ്റ്റ് ലണ്ടനില്‍ അഞ്ച് ആശുപത്രികൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നു. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ ബര്‍മിംഗ്ഹാം വുമണ്‍സ് ആശുപത്രിയും അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്. അടച്ചു പൂട്ടാത്ത പക്ഷം ഇവിടത്തെ മറ്റേണിറ്റി,  എ&ഇ സേവനം വെട്ടിക്കുറയ്ക്കും എന്നാണ് റിപ്പോർട്ട്. പ്രായമായവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന ഘട്ടത്തില്‍ എ&ഇ വിഭാഗങ്ങള്‍ നിര്‍ത്തലാക്കുന്നത് പ്രശ്‌നം ഗുരുതരമാക്കുമെന്ന് ഇതിനോടകം വിമർശനം ഉയർന്നിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x