Currency

കോവിഡ് വാക്‌സീന്‍: ദുബായില്‍ രണ്ട് മൊബൈല്‍ ക്ലിനിക്കുകള്‍ സജ്ജം

സ്വന്തം ലേഖകന്‍Thursday, March 11, 2021 5:13 pm

ദുബായ്: കോവിഡ് വാക്‌സീന്‍ നല്‍കാന്‍ ദുബായില്‍ സഞ്ചരിക്കുന്ന ക്ലിനിക്കുകളും രംഗത്ത്. ഹെല്‍ത്ത് അതോറിറ്റിയുമായി സഹകരിച്ച് മുഹമ്മദ് ബിന്‍ റാഷിദ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സാണ് (എംബിആര്‍യു) വാഹനങ്ങള്‍ സജ്ജമാക്കിയത്.

ഏതു ദിവസവും സമയ ഭേദമില്ലാതെ വാക്‌സീന്‍ എത്തിക്കാന്‍ മെഡിക്കല്‍ സംവിധാനങ്ങളോടെ 2 വാഹനങ്ങള്‍ ഇതിനകം സജ്ജമായി. വാഹനത്തിനകം വിശാലമായ മെഡിക്കല്‍ സെന്ററാണ്. കുത്തിവയ്പിനായി 11 കൗണ്ടറുകളുണ്ട്. ദുബായ് ഹെല്‍ത്ത് അതോറിറ്റിയില്‍ നിന്നുള്ള 11 ഡോക്ടര്‍മാരും നഴ്‌സുമാരും ക്ലിനിക്കിലുണ്ട്. കൂടാതെ യൂണിവഴ്‌സിറ്റി ഉദ്യോഗസ്ഥരും സഹായത്തിനുണ്ട്.

എമിറേറ്റില്‍ പ്രതിരോധ വാക്‌സീന്‍ എല്ലാവര്‍ക്കും ലഭ്യമാക്കുകയാണു മൊബൈല്‍ ക്ലിനിക്കുകള്‍ സജ്ജമാക്കിയതിന്റെ ലക്ഷ്യം. മൊബൈല്‍ ക്ലിനിക്കുകള്‍ വാക്‌സീന്‍ വിതരണം തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടപ്പോള്‍ വിവിധ മേഖലയിലെ 7688 പേര്‍ക്കാണ് ഇതുവരെ കുത്തിവയ്‌പ്പെടുത്തത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x