Currency

രണ്ട് വട്ടം ജനിച്ച കുഞ്ഞിനെ പരിചയപ്പെടാം

സ്വന്തം ലേഖകൻWednesday, October 26, 2016 10:24 am
Play

ഹൂസ്റ്റൺ: ഒരാൾക്ക് ഒരിക്കലേ ജനിക്കാനാകൂ എന്നതാണ് വാസ്തവം. പക്ഷേ ലിന്‍ലീ എന്ന കുഞ്ഞ് ജനിച്ചത് രണ്ട് തവണയാണ്. എങ്ങനെയാണെന്നല്ലേ, മാതാവിന്റെ ഗർഭപാത്രത്തിൽ നിന്നും ജീവനോട് കുഞ്ഞ് പുറത്തുവരുന്നതാണല്ലോ നമ്മൾ കുഞ്ഞിന്റെ ജനനമായി കാണുന്നത്. അത്തരത്തിൽ രണ്ട് പ്രാവശ്യമാണ് ലിന്‍ലീ തന്റെ മാതാവായ മാര്‍ഗരറ്റിന്റെ ഗർഭപാത്രത്തിൽ നിന്നും പുറത്തുവന്നിരിക്കുന്നത്.

പതിനാറ് ആഴ്ച ഗര്‍ഭിണിയായിരിക്കുമ്പോൾ കുഞ്ഞിന് നട്ടെല്ലിന്റെ കീഴ്ഭാഗത്തു ട്യൂമര്‍ ഉള്ളതായി പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് ഇരുപത്തിമൂന്നാം ആഴ്ചയില്‍ കുഞ്ഞിന്റെ ട്യൂമര്‍ മാറ്റാനുള്ള ശസ്ത്രക്രിയ ടെക്സസിലെ ആശുപത്രിയിൽ നടന്നു. ട്യൂമർ വളർന്നു ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന ഘട്ടമെത്തിയപ്പോഴാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ ശസ്ത്രക്രീയ നടത്താൻ തീരുമാനിച്ചത്. 20 മിനിറ്റ് മാത്രം പുറത്തെടുത്ത കുഞ്ഞിനെ വീണ്ടും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ പൂര്‍ണ വളര്‍ച്ചയെത്താനായി തിരികെ വെക്കുകയായിരുന്നു. അങ്ങനെയാണ് ലിൻലീയ്ക്ക് രണ്ട് ജന്മദിനം ഉണ്ടായിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x