Currency

മെൽബൺ കാർ ആക്രമണം; ചികിത്സയിലായിരുന്ന ഇന്ത്യൻ വംശജ മരിച്ചു

സ്വന്തം ലേഖകൻWednesday, February 1, 2017 9:15 pm

മെൽബൺ: മെൽബണിൽ ജനുവരി 20നുണ്ടായ കാർ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വംശജയായ യുവതി മരിച്ചു. ഭവിത പട്ടേൽ ആണ് മരിച്ചത്. കാൽനട യാത്രക്കാർക്ക് നേരെ കാർ ഇടിച്ച് കയറ്റി നടത്തിയ ആക്രമണത്തിൽ മരിക്കുന്ന ആറാമത്തെ ആളാണ് ഭവിത. സംഭവത്തിൽ 15ലേറെ പേർക്ക് പരിക്കേറ്റിരുന്നു.

33 കാരിയായ ഭവിത ഡിലോയിറ്റ് എന്ന കമ്പനിയിൽ സീനിയർ മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു. ഉച്ചഭക്ഷണസമയത്ത് ഓഫീസിൽ നിന്ന് നടക്കാൻ ഇറങ്ങിയപ്പോഴാണ് ഭവിതയെ കാർ ഇടിച്ച് വീഴ്ത്തിയത്. ഇതേത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ് റോയൽ മെൽബൺ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x