മെൽബൺ നഗരത്തിന്റെ വടക്കൻ പ്രദേശമായ ആർഡെൻ വ്യവസായിക മേഖല 7 ബില്യൺ ഡോളർ ചിലവിട്ട് ടൗൺഷിപ്പായി വികസിപ്പിക്കുന്നു. ഇത് സംബന്ധിച്ച പദ്ധതിയുടെ രൂപരേഖ ആൻഡ്രൂസ് ലേബർ സർക്കാർ പ്രഖ്യാപിച്ചു.
മെൽബൺ: നഗരത്തിന്റെ വടക്കൻ പ്രദേശമായ ആർഡെൻ വ്യവസായിക മേഖല 7 ബില്യൺ ഡോളർ ചിലവിട്ട് ടൗൺഷിപ്പായി വികസിപ്പിക്കുന്നു. ഇത് സംബന്ധിച്ച പദ്ധതിയുടെ രൂപരേഖ ആൻഡ്രൂസ് ലേബർ സർക്കാർ പ്രഖ്യാപിച്ചു. 5 ഹെക്റ്റർ വിസ്തൃതിയിൽ വടക്കൻ മെൽബണിലെ ഡ്രബർഗ് സ്ട്രീറ്റിലെ മകൗളി റോഡിനും അപ്ഫീൽഡ് റെയിൽ ലൈനിനും ഇടയിലാണു നിർദ്ദിഷ്ട ടൗൺഷിപ്പ്.
15,000 പേര്‍ക്കുള്ള താമസസൗകര്യവും 34,000 തൊഴില്‍സാധ്യതകളുമാണ് ഇതുവഴി സർക്കാർ ലക്ഷ്യമിടുന്നത. അടുത്ത മുപ്പത് വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കും.
ആര്ഡെന് റെയില്‍വേ സ്റ്റേഷന് കേൺദ്രീകരിച്ച് നടപ്പിലാക്കുന്ന മെട്രോ റെയില്‍ ടണല്‍ പദ്ധതിയിൽ അണ്ടര്‍ ഗ്രൗണ്ട് റെയില്‍വേ സ്റ്റേഷനും നിർമിക്കുമെന്ന് ആസൂത്രണ മന്ത്രി റിച്ചാര്‍ഡ് വൈന്‍ അറിയിച്ചു. ഇതിന്റെ നിർമ്മാണ പ്രവർത്തി 2026 ഓടെ പൂർത്തീകരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.