Currency

സാം എബ്രഹാം കൊലക്കേസ്: അന്തിമ വിചാരണ നീട്ടിവച്ചു

സ്വന്തം ലേഖകൻFriday, November 24, 2017 9:27 pm

മെൽബണിൽ മലയാളിയായ സാം എബ്രഹാമിനെ ഭാര്യയും സുഹൃത്തും ചേർന്ന്  കൊലപ്പെടുത്തിയെന്ന കേസിന്റെ അന്തിമ വിചാരണ നീട്ടിവെച്ചു. കേസിന്റെ നിയമവശങ്ങളെക്കുറിച്ചുള്ള കൂടുതൽ വാദങ്ങൾ കാരണം അടുത്ത വർഷം ജനുവരിയിലേക്കാണ് വിക്ടോറിയൻ സുപ്രീം കോടതി വിചാരണ നീട്ടിവെച്ചത്. കേസ് പരിഗണിക്കുന്നതിനായി ജൂറി ജനുവരി 29 -നു ചേരുമെന്ന് സുപ്രീം കോടതി അറിയിച്ചു.

2015 ഒക്ടോബറിലാണ്  സാം എബ്രഹാമിനെ മെൽബണിലെ എപ്പിങ്ങിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമിന്റെ ഭാര്യ സോഫിയ സാമും സുഹൃത്ത് അരുൺ കമലാസനനും ചേർന്ന് സയനൈഡ് നൽകി കൊലപ്പെടുത്തിയെന്നാണു അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ കേസിന്റെ പ്രാരംഭ വാദം ജൂൺ മാസത്തിൽ നടന്നിരുന്നു. അന്ന് സോഫിയയും അരുൺ കമലാസനനും കോടതിയിൽ കുറ്റം നിഷേധിച്ചിരുന്നു. 

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x