Currency

മെല്‍ബണില്‍ വിമാനം വ്യാപാരകേന്ദ്രത്തിന് മുകളില്‍ തകര്‍ന്ന് വീണ് അഞ്ച് മരണം

സ്വന്തം ലേഖകന്‍Tuesday, February 21, 2017 11:01 am

മെല്‍ബണിലെ എസന്‍ഡണ്‍ വിമാനത്താവളത്തില്‍ നിന്ന് കിങ് ഐലന്‍ഡിലേക്ക് പോവുകയായിരുന്ന ചാര്‍ട്ടര്‍ വിമാനമാണ് അപകടത്തില്‍പെട്ടത്. യന്ത്രത്തകരാറാണ് അപകട കാരണമെന്ന് വിക്ടോറിയ പോലീസ് അറിയിച്ചു.

മെല്‍ബണ്‍: ഓസ്ട്രേലിയയിലെ മെല്‍ബണില്‍ വ്യാപാര കേന്ദ്രത്തിന് മുകളിലേക്ക് ചെറുവിമാനം തകര്‍ന്ന് വീണ് അഞ്ചു പേര്‍ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്കുണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്നവരാണ് മരിച്ചത്.

മെല്‍ബണിലെ എസന്‍ഡണ്‍ വിമാനത്താവളത്തില്‍ നിന്ന് കിങ് ഐലന്‍ഡിലേക്ക് പോവുകയായിരുന്ന ചാര്‍ട്ടര്‍ വിമാനമാണ് അപകടത്തില്‍പെട്ടത്. യന്ത്രത്തകരാറാണ് അപകട കാരണമെന്ന് വിക്ടോറിയ പോലീസ് അറിയിച്ചു.

plane-crash-1

അപകട സമയത്ത് വ്യാപാര കേന്ദ്രം തുറന്നിരുന്ന് പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല. സംഭവ സമയത്ത് ജോലിക്കാര്‍ മാത്രമാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. എന്നാല്‍ ജോലിക്കാര്‍ക്ക് പരിക്കില്ല.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x