
മനുഷ്യന്റെ ഓര്‍മ്മശക്തിയെ നിര്‍ണ്ണയിക്കുന്നതില്‍ ശ്വാസോച്ഛ്വാസത്തിനും പങ്കുണ്ടെന്ന കണ്ടെത്തലുമായി ഗവേഷകര്‍. മൂക്കിലൂടെ ശ്വാസമെടുക്കുന്നതും വായിലൂടെ ശ്വാസമെടുക്കുന്നതും ഓര്‍മ്മശക്തിയില്‍ വ്യതിയാനങ്ങളുണ്ടാക്കുന്നുണ്ടെന്നും രണ്ടിന്റെയും തലച്ചോറിലെ ഇടപെടല്‍ വളരെ വ്യത്യസ്തമാണെന്നുമാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍.
ശ്വാസം അകത്തേക്കെടുക്കുന്നതും പുറത്തേക്കെടുക്കുന്നതും തലച്ചോറില്‍ വ്യത്യസ്ഥ പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നു. ഒരാള്‍ ശ്വാസം ഉള്ളിലേക്കെടുക്കുമ്പോള്‍ കണ്ട കാര്യം ശ്വാസം പുറത്തേക്ക് വിടുമ്പോള്‍ കണ്ടതിനേക്കാള്‍ കൂടുതല്‍ ഓര്‍മയില്‍ നില്‍ക്കുമെന്ന് നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ ഫെയിന്‍ ബെര്‍ഗ് സ്കൂള്‍ ഓഫ് മെഡിസിനിലെ ന്യൂറോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ ക്രിസ്റ്റീന സെലാനൊ പറയുന്നു. എന്നാല്‍, വായിലൂടെയുള്ള ശ്വാസോച്ഛ്വാസത്തിന് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശ്വാസം എടുക്കുമ്പോള്‍ ‘ഒല്ഫാക്റ്ററി കോര്‍ട്ടക്സി’ലെയും(olfactory cortex) അമിദ്ഗല(amygdala) യിലേയും ഹിപ്പോകാമ്പസിലേയും(hippocampus) ന്യൂറോണുകള്‍ കൂടുതല്‍ ഉത്തേജിപ്പിക്കപ്പെടുന്നതാണ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നത്. നിശ്വാസത്തെ അപേക്ഷിച്ച് ഉച്ഛ്വാസത്തിന് അമിദ്ഗലയിലും ഹിപ്പോകാമ്പസിലും ഉള്ള പ്രതികരണങ്ങളെ കൂടുതല്‍ ത്വരിതത്തിലാക്കാന്‍ കഴിവുണ്ട്. ശ്വാസോച്ഛ്വാസത്തിന്റെ താളം മസ്തിഷ്കത്തില്‍ ചില വൈദ്യുത പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കുമെന്നും അത് ഓര്‍മ്മശക്തി വര്‍ധിപ്പിക്കാനും വൈകാരികമായ പ്രവര്‍ത്തനങ്ങളെ നിര്‍ണയിക്കാനും സഹായിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Thanks for sharing your thoughts on car gas saving system.
Regards
You can definitely see your skills within the article you write.
The arena hopes for even more passionate writers such as you who aren’t afraid to say how
they believe. Always follow your heart.
Hey There. I discovered your weblog the usage of msn. This
is a very smartly written article. I will make sure to bookmark it and
return to learn extra of your helpful information. Thanks for
the post. I will certainly return.