Currency

യുകെയിൽ കനത്ത മഞ്ഞുവീഴ്ച; മെറ്റ് ഓഫീസ് റെഡ് വാണിംഗ് പുറപ്പെടുവിച്ചു

സ്വന്തം ലേഖകൻWednesday, February 28, 2018 8:14 pm

ലണ്ടൺ: കനത്ത മഞ്ഞുവീഴ്ച തുടരുന്ന സാഹചര്യത്തിൽ മെറ്റ് ഓഫീസ് റെഡ് വാണിംഗ് പുറപ്പെടുവിച്ചു. ആരോഗ്യവകുപ്പും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. സ്കൂളുകൾ പലതും അടച്ചു. പൊതുഗതാഗതം താറുമാറായ നിലയിലാണ്. അതിനിടെ മഞ്ഞിനെ തുടർന്നു നാല് പേരിലധികം മരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിവിധ അപകടങ്ങളിലായാണ് മരണം.

ആറിഞ്ചു മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. ആയിരക്കണക്കിന് ഭവനങ്ങള്‍ ഇരുട്ടിലായിരിക്കുകയാണ്. കാലാവസ്ഥ ഇനിയും മോശമാകുമെന്ന് തന്നെയാണ് പ്രവചനങ്ങള്‍. നിരവധി ട്രെയിനുകളും വിമാനങ്ങളും യാത്ര റദ്ദാക്കി. എസെക്‌സിലേക്ക് ലണ്ടന്‍ ലിവര്‍പൂള്‍ സ്ട്രീറ്റില്‍ നിന്നും യാത്ര ആരംഭിക്കുന്ന ട്രെയിനുകളില്‍ മൂന്നിലൊന്നും റദ്ദാക്കപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x