Currency

ഉച്ചവിശ്രമ നിയമം: തൊഴിൽ സാമൂഹ്യ മന്ത്രാലയം ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിക്കുന്നു

സ്വന്തം ലേഖകൻTuesday, July 4, 2017 11:40 am

ഉച്ചവിശ്രമ നിയമത്തെയും തൊഴിലിടങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനെ പറ്റിയും ബോധവൽക്കരണം നടത്തുന്നതിന് വേണ്ടി തൊഴിൽ സാമൂഹ്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ സെമിനാറും മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു

മനാമ : വേനൽക്കാലത്തെ ഉയർന്ന ചൂട് മുൻനിർത്തി സർക്കാർ പ്രഖ്യാപിച്ച ഉച്ചവിശ്രമ നിയമത്തെയും തൊഴിലിടങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനെ പറ്റിയും ബോധവൽക്കരണം നടത്തുന്നതിന് വേണ്ടി തൊഴിൽ സാമൂഹ്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 8ാം തീയതി ബഹ്‌റൈൻ  കേരളീയ സമാജത്തിൽ വെച്ച് ബോധവൽക്കരണ സെമിനാറും മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു. തൊഴിൽ മന്ത്രാലയം സീനിയർ ഒക്കുപ്പേഷണൽ സുരക്ഷാ എഞ്ചിനിയർ ഹുസ്സൈൻ അൽ ഹുസൈനിയാണ് ഇക്കാര്യം അറിയിച്ചത്.

മെഡിക്കൽ ക്യാമ്പ് വൈകീട്ട് 5:30 മുതൽ 7 മണി വരെയാണ് നടക്കുക. വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമായിരിക്കും. വേനൽച്ചൂടിൽ തൊഴിലിടങ്ങളിൽ നിരവധി അപകടങ്ങൾ ഉണ്ടാകുന്നത് പതിവായ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ ഒരു ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. പരിപാടിയിൽ വിവിധ രാജ്യങ്ങളുടെ എംബസി പ്രതിനിധികളും സംബന്ധിക്കുന്നതാണ്. സാമൂഹ്യ തൊഴിൽ മന്ത്രാലയത്തിന്റെ രക്ഷാകർതൃത്വത്തിലാണ്‌ പരിപാടി നടക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x