Currency

ബഹ്റൈനിൽ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ

Saturday, July 1, 2017 3:12 pm

ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് നാലുമണി വരെ അടുത്ത് രണ്ട് മാസങ്ങളില്‍ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലെടുക്കരുത്

മനാമ: ബഹ്റൈനിൽ തൊഴിലാളികൾക്ക് ആശ്വാസമായി ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ. ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് നാലുമണി വരെ അടുത്ത് രണ്ട് മാസങ്ങളില്‍ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലെടുക്കരുതെന്നാണ് നിയമം. ഉച്ച വിശ്രമ നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വേനലിലുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് തൊഴിലാളികളില്‍ അവബോധം സൃഷ്ടിക്കാന്‍ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും സൂര്യാതപം, നിര്‍ജലീകരണം എന്നിവക്ക് സാധ്യതയുള്ളതിനാല്‍ തൊഴിലാളികളോട് മതിയായ അളവില്‍ വെള്ളം ലഭ്യമാക്കാനും വിവിധ കമ്പനികൾക്ക് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. 

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x