Currency

തൊഴിലാളികള്‍ക്ക് ജൂണ്‍ 15 മുതല്‍ ഉച്ചവിശ്രമം

സ്വന്തം ലേഖകന്‍Wednesday, June 6, 2018 2:28 pm

ദുബായ്: യു.എ.ഇയില്‍ ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം നല്‍കല്‍ നിര്‍ബന്ധമാക്കി. മൂന്ന് മാസത്തേക്ക് ഉച്ചക്ക് 12.30 മുതല്‍ മൂന്ന് വരെ തൊഴിലാളികളെ കൊണ്ട് നേരിട്ട് വെയിലേല്‍ക്കുന്ന ജോലികള്‍ ചെയ്യിക്കുന്നത് തടയുന്നതാണ് നിയമം. മാനവവിഭവശേഷി- സ്വദേശിവത്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. നിയമം ലംഘിക്കുന്ന കമ്പനികള്‍ ഒരു ജോലിക്കാരന് 5000 ദിര്‍ഹം വീതം പരമാവധി 50000 ദിര്‍ഹം വരെ പിഴ അടക്കേണ്ടി വരും. കൂടാതെ കമ്പനിയെ തരംതാഴ്ത്താനും പ്രവര്‍ത്തന വിലക്ക് ഏര്‍പ്പെടുത്താനും നിയമത്തില്‍ വകുപ്പുണ്ട്. തുടര്‍ച്ചയായ 14ാം വര്‍ഷമാണ് മന്ത്രാലയം ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്.

ഒരു ദിവസത്തെ പ്രവൃത്തിസമയം രാവിലെ, വൈകുന്നേരം എന്നിങ്ങനെ രണ്ട് ഷിഫ്റ്റായി വിഭജിച്ചതായി മാനവവിഭവശേഷി- സ്വദേശിവത്കരണ മന്ത്രി നാസര്‍ ബിന്‍ ഥാനി ആല്‍ ഹംലി അറിയിച്ചു. മൊത്തം എട്ട് മണിക്കൂറായിരിക്കും പ്രവൃത്തി സമയം. അധിക സമയം ജോലി ചെയ്യുന്നവര്‍ക്ക് മതിയായ ആനുകൂല്യം ലഭ്യമാക്കണം. ഉച്ചവിശ്രമ കാലയളവില്‍ ഓരോ ദിവസത്തെയും പ്രവൃത്തി സമയക്രമം സംബന്ധിച്ച് തൊഴിലുടമകള്‍ തൊഴിലാളികളെ വ്യക്തമായി അറിയിക്കണം. വിശ്രമസമയത്ത് കഴിയാന്‍ ആവശ്യമായ സൗകര്യങ്ങളും ഒരുക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x