ഓസ്‌ട്രേലിയൻ പെർമനന്റ് റസിഡസി അഥവാ പാർട്ണർ വിസ, താത്കാലിക പ്രൊട്ടക്ഷൻ വിസ തുടങ്ങിയ താത്കാലിക വിസയിൽ ഉള്ളവർക്ക് ഇതിനായി അപേക്ഷ സമർപ്പിക്കാനാകും
പുതുതായി ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നവർക്കായി സൗജന്യ ഇംഗ്ലീഷ് ഭാഷ പഠനം ലഭ്യമാണ്. ഏതാണ്ട് 510 മണിക്കൂറുകൾ സൗജന്യമായി പടിവാനുള്ള അവസരമാണു സർക്കാർ നൽകിവരുന്നത്. ഓസ്‌ട്രേലിയൻ പെർമനന്റ് റസിഡസി അഥവാ പാർട്ണർ വിസ, താത്കാലിക പ്രൊട്ടക്ഷൻ വിസ തുടങ്ങിയ താത്കാലിക വിസയിൽ ഉള്ളവർക്ക് ഇതിനായി അപേക്ഷ സമർപ്പിക്കാനാകും.
ഓസ്‌ട്രേലിയയിൽ എത്തി ആറുമാസതിനിടയിൽ ഒരു എ എം ഇ പി പ്രൊവൈഡർന്റെ പക്കൽ രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി. കുട്ടികളും 18 വയസ്സിൽ താഴെ പ്രായമായവരും 12 മാസത്തിനുള്ളിൽ റജിസ്റ്റർ ചെയ്താൽ മതിയാകും. ഇതിന് ശേഷം 12 മാസത്തിനുള്ളിൽ പഠനം ആരംഭിക്കണം. ഇത് അഞ്ച് വര്ഷം കൊണ്ട് പൂർത്തിയാക്കിയാൽ മതി.
ഈ പദ്ധതിയ്ക്കായി രാജ്യത്ത് 300 ഓളം പ്രൊവൈഡർമാരുണ്ട്. ഇതിൽ നിന്നും നിങ്ങളുടെ സമീപത്തുള്ള പ്രൊവൈഡറെ തിരഞ്ഞെടുക്കാവുന്നതാണ്. പ്രൊവൈഡർമാരുടെ വിവരങ്ങൾ ഇവിടെ ലഭ്യമാണ്:- https://www.education.gov.au/adult-migrant-english-program-service-providers
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.