Currency

എൻഎച്ച്എസ് സേവനങ്ങൾക്കു വിദേശ തൊഴിലാളികൾ 400 പൗണ്ട് നൽകണം

സ്വന്തം ലേഖകൻMonday, February 5, 2018 9:45 pm

ലണ്ടൺ: യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുള്ള മലയാളികള്‍ അടക്കമുള്ള കുടിയേറ്റ തൊഴിലാളികളിൽ നിന്നും എന്‍എച്ച്എസ് സേവനങ്ങള്‍ക്ക് പ്രതിവർഷം 400 പൗണ്ട് ഈടാക്കാൻ തീരുമാനം. 200 പൗണ്ട് ഇമിഗ്രേഷന്‍ ആപ്ലിക്കേഷനൊപ്പം ഇപ്പോള്‍തന്നെ ഈടാക്കുന്നുണ്ട്. ഇതിനു പുറമെയാണു അധികതുക ഈടാക്കുന്നത്.

സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ്ജ് എന്ന പേരിൽ ഈ ഫീസ് ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് അറിയിച്ചു. ഇതുവഴി  220 മില്ല്യണ്‍ പൗണ്ട് സ്വരൂപിക്കാന്‍ കഴിയുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.

ഡിപ്പാര്‍ട്ട്മെന്റ് ഒഫ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ കണക്കുകള്‍ പ്രകാരം നിലവിൽ ഒരു വ്യക്തിയുടെ ചികിത്സയ്ക്ക് ശരാശരി 470 പൗണ്ട് ചെലവ് വരുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണു ഫീസ് ഈടക്കാൻ തീരുമാനിച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x