Currency

നിതംബപ്രദർശനം കുറ്റകരമാക്കിക്കൊണ്ട് ഓസ്ട്രേലിയയിൽ പ്രത്യേക നിയമം

സ്വന്തം ലേഖകൻMonday, September 26, 2016 2:30 pm

പൊതുസ്ഥലത്തെ ജനനേന്ദ്രിയ-നിതംബ നഗ്നതാപ്രദർശനം വിലക്കിക്കൊണ്ടും കുറ്റകൃത്യമാക്കിക്കൊണ്ടും ഇപ്പോൾ പ്രത്യേക നിയമം തന്നെയാണു കൊണ്ട് വന്നിരിക്കുന്നത്.

മെൽബൺ: പൊതുസ്ഥലത്ത് നിതംബവും ജനനേന്ദ്രിയവും പ്രദർശിപ്പിക്കുന്നത് കുറ്റകരമാക്കിക്കൊണ്ട് നിയമം പാസാക്കിയിരിക്കുകയാണ് ഓസ്ട്രേലിയൻ സ്റ്റേറ്റ് ആയ വിക്റ്റോറിയ. നേരത്തെ മറ്റു വകുപ്പുകളിൽ ഉൾപ്പെടുത്തിയാണ് പ്രസ്തുത കുറ്റകൃത്യത്തിന് ശിക്ഷ നൽകിയിരുന്നത്. എന്നാൽ പൊതുസ്ഥലത്തെ ജനനേന്ദ്രിയ-നിതംബ നഗ്നതാപ്രദർശനം വിലക്കിക്കൊണ്ടും കുറ്റകൃത്യമാക്കിക്കൊണ്ടും ഇപ്പോൾ പ്രത്യേക നിയമം തന്നെയാണു കൊണ്ട് വന്നിരിക്കുന്നത്.

ഇത്തരത്തിൽ പൊതുസ്ഥലത്ത് നിതംബം അല്ലെങ്കിൽ ജനനേന്ദ്രിയപ്രദർശനം നടത്തുന്ന ആളുകൾക്ക് രണ്ട് മാസത്തെ തടവുശിക്ഷയാണ് പുതിയ നിയമം അനുശാസിക്കുന്നത്. കുറ്റകൃത്യം ആവർത്തിക്കുന്ന പക്ഷം ആറുമാസം തടവും ലഭിച്ചേക്കും. ലൈംഗികാരോപണക്കേസുകളിൽ അമ്പതോളം കേസുകൾ ഇത്തരത്തിൽ റജിസ്റ്റർ ചെയ്യപ്പെട്ടത് മുൻ നിർത്തിയാണു പുതിയ നിയമം പാസാക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x