Currency

യുഎഇയിൽ സന്മാര്‍ഗ പഠനം സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാകുന്നു

സ്വന്തം ലേഖകൻTuesday, October 25, 2016 10:51 am

പരീക്ഷണാടിസ്ഥാനത്തില്‍ വിവിധ എമിറേറ്റുകളിലെ 23 സ്കൂളുകളി‍ലാണ് മോറൽ ക്ലാസുകൾ ആരംഭിക്കുന്നത്. അബൂദബിയിലെയും ദുബൈയിലെയും 16 സ്കൂളുകളിലും മറ്റ് എമിറേറ്റുകളിലെ 7 സ്കൂളുകളിലും മോറൽ ക്ലാസുകൾ ആരംഭിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിക്കഴിഞ്ഞു.

അബുദാബി: അടുത്ത അധ്യയനവര്‍ഷം മുതല്‍ യുഎഇയിൽ സന്മാര്‍ഗ പഠനം ഔദ്യോഗിക പാഠാവലിയുടെ ഭാഗമാകുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ വിവിധ എമിറേറ്റുകളിലെ 23 സ്കൂളുകളി‍ലാണ് മോറൽ ക്ലാസുകൾ ആരംഭിക്കുന്നത്. അബൂദബിയിലെയും ദുബൈയിലെയും 16 സ്കൂളുകളിലും മറ്റ് എമിറേറ്റുകളിലെ 7 സ്കൂളുകളിലും മോറൽ ക്ലാസുകൾ ആരംഭിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിക്കഴിഞ്ഞു.

അബൂദബി കിരീടാവകാശിയും യു എ ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ജൂലൈയില്‍ നല്‍കിയ നിര്‍ദേശത്തെ തുടർന്നാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ധാര്‍മികത, സഹിഷ്ണുത, ബഹുമാനം, രാജ്യത്തോടുള്ള കൂറ്, വ്യക്തിയുടെയും സമൂഹത്തിന്റെയും വളര്‍ച്ച, സംസ്കാരം, പാരമ്പര്യം, സാമൂഹിക വിദ്യാഭ്യാസം, അവകാശങ്ങള്‍, കടമകള്‍ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതായിരിക്കും പാഠ്യപദ്ധതി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x