Currency

ഗ്ലോബൽ വില്ലേജിലേക്ക് ആര്‍ടിഎ കൂടുതല്‍ ബസുകള്‍ ഏർപ്പെടുത്തും

സ്വന്തം ലേഖകൻTuesday, January 10, 2017 8:42 pm

ഗ്ലോബൽ വില്ലേജിന്റെ കവാടത്തില്‍ രൂപപ്പെടുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ദുബായ്: സന്ദർശകരുടെ എണ്ണം വർധിച്ചതിനെ തുടർന്ന് ഗ്ലോബൽ വില്ലേജിലേക്ക് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി കൂടുതല്‍ ബസ് സർവീസുകൾ ആരംഭിക്കുന്നു. ഗ്ലോബൽ വില്ലേജിന്റെ കവാടത്തില്‍ രൂപപ്പെടുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

നിലവില്‍ ആര്‍ ടി എ രണ്ട് ബസുകളാണ് ഗ്ലോബല്‍ വില്ലേജിലേക്ക് സര്‍വീസ് നടത്തുന്നത്. 103,104 എന്നീ നമ്പര്‍ ബസുകളാണ് യൂണിയന്‍ മെട്രോ സ്റ്റേഷന്‍, അല്‍ ഗുബൈബ ബസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍നിന്നും സര്‍വീസ് നടത്തുന്നത്.

പ്രവര്‍ത്തനം ആരംഭിച്ച ആദ്യത്തെ രണ്ട് മാസം കൊണ്ട് 23 ലക്ഷം പേരാണ് ഗ്ലോബല്‍ വില്ലേജ് സന്ദർശിച്ചത്. ഏപ്രില്‍ 8 വരെ ഗ്ലോബല്‍ വില്ലേജില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി നല്‍കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 15 ദിര്‍ഹമാണ് പ്രവേശന ഫീസ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x