ഡ്രൈവിംഗിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനായി വിവിധ പദ്ധതികളും നിയംഭേദഗതികളും കൊണ്ടുവരാൻ ദുബായ് പോലീസും ആലോചിക്കുന്നതായി ആർടിഐയിലെ ലൈസൻസിംഗ് ഏജൻസി സിഇഒ ആയ അഹമ്മദ് ഹഷീം ബഹറോഷ്യൻ പറഞ്ഞു.
ദുബായ്: വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരിൽ നിന്നും ഈടാക്കുന്ന പിഴതുക വർദ്ധിപ്പിക്കാനും ഇത്തരക്കാരുടെ ബ്ലാക്ക് പോയന്റുകൾ കൂട്ടാനും ആലോചിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോററ്റിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
ഡ്രൈവിംഗിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനായി വിവിധ പദ്ധതികളും നിയംഭേദഗതികളും കൊണ്ടുവരാൻ ദുബായ് പോലീസും ആലോചിക്കുന്നതായി ആർടിഐയിലെ ലൈസൻസിംഗ് ഏജൻസി സിഇഒ ആയ അഹമ്മദ് ഹഷീം ബഹറോഷ്യൻ പറഞ്ഞു.
അതേസമയം പൊതുജനങ്ങൾക്കും ഇക്കാര്യത്തിൽ അനുകൂല നിലപാടാണന്ന് ഖലീജ് ടൈംസ് നടത്തിയ സർവ്വേയും വ്യക്തമാക്കുന്നു. സർവ്വേയിൽ പങ്കെടുത്ത 77 ശതമാനവും അമിതപിഴയും കൂടുതൽ ബ്ലാക്ക് പോയിന്റും നൽകുന്നത് റോഡപകടങ്ങൾ കുറയ്ക്കാൻ കാരണമാകുമെന്ന് വിശ്വസിക്കുന്നു. നിലവിൽ ഡ്രൈവിംഗിനിടയിലെ മൊബൈൽ ഉപയോഗത്തിനു Dh200 പിഴയും നാല് ബ്ലാക്ക് പോയിന്റുമാണു ശിക്ഷ. ഇത് Dh1,000 ഉം 12 ബ്ലാക്ക് പോയിന്റുമായി ഉയർത്താൻ നേരത്തെ ഫെഡറൽ ട്രാഫിക് കൗൺസിൽ നിർദേശിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.