
ദുബായ്: യു.എ.ഇയില്‍ കനത്ത മഴ. രണ്ടു ദിവസമായി തുടരുന്ന മഴ ഇന്നലെ രാത്രിയോടെ കൂടുതല്‍ ശക്തമായി. ഇടിമുഴക്കത്തിന്റെ അകമ്പടിയോടെ ദുബായിലും അല്‍ഐനിലുമാണ് മഴ കൂടുതല്‍ ശക്തമായത്. രാജ്യത്തെ മിക്ക എമിറേറ്റുകളിലും സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. മറ്റന്നാള്‍ വരെ മഴയും കാറ്റും തുടരുമെന്നാണ് ദേശീയകാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ദുബായില്‍ തുടരുന്ന ശക്തമായ മഴ വിമാനസര്‍വീസുകളെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് വിമാനത്താവള അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. യാത്രപുറപ്പെടും മുമ്പ് വിമാനത്തിന്റെ സമയമാറ്റം പരിശോധിച്ച് ഉറപ്പാക്കണമെന്നും ദുബായ് എയര്‍പോര്‍ട്ട് അതോറിറ്റി നിര്‍ദേശിച്ചു. മഴ പെയ്യിക്കാന്‍ നടത്തുന്ന ക്ലൗഡി സീഡിങിന്റെ ഫലമായാണ് മഴയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്.
കനത്തമഴയില്‍ പല റോഡുകളിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വാഹനമോടിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.