പല കുടുംബങ്ങൾക്കും ആഴ്ചയിൽ നൂറ് പൗണ്ട് വരെ കുറവായിരിക്കും പരിഷ്കരിച്ച ബെനിഫിറ്റ് പ്രകാരം ലഭിക്കുക. പുതുക്കിയ മാനദണ്ഡമനുസരിച്ച് ലണ്ടനിൽ വാർഷിക വരുമാനം 23000 പൗണ്ടൂം ലണ്ടന് പുറത്ത് 20000 പൗണ്ടും ഉള്ളവർക്ക് ബെനിഫിറ്റുകൾ ലഭിക്കുന്നതായിരിക്കില്ല.
ലണ്ടൻ:ബ്രിട്ടണിൽ അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന ബെനിഫിറ്റ് പരിഷ്കാരങ്ങൾ മൂന്ന് ലക്ഷത്തോളം കുട്ടികളെ ബാധിക്കും. പല കുടുംബങ്ങൾക്കും ആഴ്ചയിൽ നൂറ് പൗണ്ട് വരെ കുറവായിരിക്കും പരിഷ്കരിച്ച ബെനിഫിറ്റ് പ്രകാരം ലഭിക്കുക. പുതുക്കിയ മാനദണ്ഡമനുസരിച്ച് ലണ്ടനിൽ വാർഷിക വരുമാനം 23000 പൗണ്ടൂം ലണ്ടന് പുറത്ത് 20000 പൗണ്ടും ഉള്ളവർക്ക് ബെനിഫിറ്റുകൾ ലഭിക്കുന്നതായിരിക്കില്ല.
നേരത്തെ ഗവണ്മെന്റ് പുറത്ത് വിട്ട കണക്കകളേക്കാൾ കൂടുതലാണ് ബെനിഫിറ്റ് ലഭിക്കാതെ പോകുന്നവരുടെ എണ്ണമെന്ന് ചാർട്ടേഡ് ഇൻസ്റ്റ്യിറ്റൂട്ട് ഓഫ് ഹൗസിംഗിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ബെനിഫിറ്റുകൾ വെട്ടിക്കുറയ്ക്കുന്നതും പലർക്കും നിഷേധിക്കപ്പെടുന്നതും പൊതുജന ജീവിതത്തെ പ്രത്യേകിച്ച് കുട്ടികളുള്ള കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഇതിനോടകം ആക്ഷേപമുയർന്നു കഴിഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.