ഒരു മില്യൺ പൗണ്ടെങ്കിലും വിലയുള്ള 660,900 വീടുകളാണു നിലവിൽ രാജ്യത്തുള്ളത്. ഇതിൽ 40,800 വീടുകളുടെയും വില മില്യണായത് കഴിഞ്ഞ ജനുവരിക്ക് ശേഷമാണെന്നതാണ് അതിശയിപ്പിക്കുന്ന വസ്തുത.
ലണ്ടൻ: ബ്രിട്ടണിൽ സമീപകാലത്ത് വീടുവിലയിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടൊപ്പം തന്നെ പ്രോപ്പർട്ടി മില്യണയർമാരുടെ എണ്ണത്തിൽ വൻ ഉയർച്ച ഉണ്ടാകുകയും ചെയ്തിരിക്കുകയാണ്. ഒരു മില്യൺ പൗണ്ടെങ്കിലും വിലയുള്ള 660,900 വീടുകളാണു നിലവിൽ രാജ്യത്തുള്ളത്. ഇതിൽ 40,800 വീടുകളുടെയും വില മില്യണായത് കഴിഞ്ഞ ജനുവരിക്ക് ശേഷമാണെന്നതാണ് അതിശയിപ്പിക്കുന്ന വസ്തുത.
ഇത്തരത്തിൽ മില്യണേഴ്സ് ആയവരിൽ ബഹുഭൂരിപക്ഷവും ലണ്ടനിലോ സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലോ വീടുള്ളവർ ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഹൈഡെ പാർക്കിനും നോട്ടിംഗ് ഹില്ലിനും സമീപത്തുള്ള കെൻസിംഗ്ടൺ പാലസ് ഗാർഡൻസിലാണ് രാജ്യത്തെ ഏറ്റവും വിലയേറിയ വീടുകളുള്ളത്. 38.26 മില്യൺ പൗണ്ടാണ് ഇവിടത്തെ ഒരു വീടിന്റെ ശരാശരി വില.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.