ദുബായ്: ദുബായിൽ സൈക്കിൾ യാത്രികർ ഇതരവാഹനങ്ങളുടെ സഞ്ചാരത്തിനു തടസ്സമുണ്ടാക്കുന്നതായും അപകടങ്ങൾക്ക് കാരണമാകുന്നതായും വ്യാപക പരാതി. അൽ റിക്വ, നൈഫ്, സത്വ, കരാമ എന്നിവിടങ്ങളിലാണു സൈക്കിൾ യാത്രികർ കൂടുതലായി ഗതാഗത പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നാണു പരാതി.
ദുബായ് പോലീസിന്റെ കണക്കുകൾ പ്രകാരം 2016 പകുതിവരെ സൈക്കിൾ യത്രികർ കാരണം ഒമ്പത് ആക്സിഡന്റുകൾ നടന്നിട്ടുണ്ട്. ഇതിൽ പതിനൊന്ന് പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ പതിനഞ്ച് അപകടങ്ങളിലായി 17 പേർക്കു പരിക്കു പറ്റുകയും മൂന്ന് പേർ മരണപ്പെടുകയും ചെയ്തിരുന്നു.
2015 ലെ റെസൊലൂഷൻ നമ്പർ 10 പ്രകാരം ദുബായിൽ സൈക്കിൽ യാത്രികർക്ക് പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ പാലിക്കപ്പെടുന്നില്ല. തിരക്കുകൽക്കിടയിൽ നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള സൈക്കിൾ യാത്ര പലപ്പോഴും മറ്റുള്ളവർക്ക് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.