Currency

ബഹ്റൈനികളുടെ വിദേശത്തുള്ള ബന്ധുക്കൾക്ക് ആനുകൂല്യങ്ങൾ നൽകേണ്ടതില്ലെന്ന് എംപിമാർ

സ്വന്തം ലേഖകൻSunday, November 20, 2016 3:17 pm

മനാമ: ബഹ്റൈൻ പൗരന്മാരുടെ വിദേശത്തുള്ള ബന്ധുക്കൾക്ക് ആനുകൂല്യങ്ങൾ നൽകേണ്ടതില്ലെന്ന് എംപിമാർ. ബഹ്റൈനികളുടെ വിദേശത്ത് താമസിക്കുന്ന ബന്ധുക്കൽക്ക് ആനുകൂല്യങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.പി ഇസ തുർക്കി സമർപ്പിച്ച നിർദേശം എം.പിമാർ തള്ളുകയായിരുന്നു.

ബഹ്റൈൻ വനിത വിദേശ പൗരനെ വിവാഹം ചെയ്താൽ അവരുടെ കുട്ടികൾക്ക് മറ്റുള്ളവരെ പോലെ സമ്പാത്തികമായി തുല്യ അവകാശം ലഭ്യമാക്കുന്നതിനെയും എം.പിമാർ എതിർത്തു. വുമൺ ആന്റ് ചൈൽഡ് കമ്മിറ്റിയ്ക്ക് ഇത് സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്.

അതേസമയം ബഹ്‌റൈനി പൗരന്റെ വിധവയോ, ബഹ്‌റൈനി ഭർത്താവിൽ നിന്നും വിവാഹമോചനം നേടുകയോ ചെയ്ത വിദേശ വനിതയ്ക്ക് സർക്കാരിന്റെ എല്ലാവിധ സാമ്പത്തിക സഹായങ്ങളും, ആനുകൂല്യങ്ങളും നൽകുന്നതിനുള്ള നിർദ്ദേശം കമ്മിറ്റി പാസാക്കിയിട്ടുണ്ട്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x