ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പ്രചരിപ്പിക്കാന്‍ ദുബായ് മുന്‍സിപ്പാലിറ്റി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് മുദ്ര നല്‍കിക്കൊണ്ടുള്ള പുതിയ തീരുമാനം. ഭക്ഷ്യവിഭവങ്ങള്‍ക്ക് ഗുണമേന്മ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ദുബായ് മുനിസിപ്പാലിറ്റി ഈ മുദ്ര നല്‍കുന്നത്.
ദുബായ്: ഹോട്ടലുകളിലെയും റസ്റ്റാറന്റുകളിലെയും മെനുകാര്ഡുകളില് ഇനി മുതല്‍ മുനിസിപ്പാലിറ്റിയുടെ മുദ്ര. ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പ്രചരിപ്പിക്കാന്‍ ദുബായ് മുന്‍സിപ്പാലിറ്റി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് മുദ്ര നല്‍കിക്കൊണ്ടുള്ള പുതിയ തീരുമാനം. ഭക്ഷ്യവിഭവങ്ങള്‍ക്ക് ഗുണമേന്മ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ദുബായ് മുനിസിപ്പാലിറ്റി ഈ മുദ്ര നല്‍കുന്നത്. അതുകൊണ്ടു തന്നെമെനുകാര്ഡില് വിഭവങ്ങള്‍ക്ക് മുന്നില്‍ മുനിസിപ്പാലിറ്റിയുടെ മുദ്ര നല്കിയിട്ടുണ്ടെങ്കില് ഈ ഭക്ഷണങ്ങള്‍ മുന്‍സിപ്പാലിറ്റി അംഗീകരിച്ച ആരോഗ്യകരമായ ഭക്ഷണങ്ങളുടേതായിരിക്കുമെന്ന് ഉറപ്പിക്കാവുന്നതാണ്.
പ്രധാന ഭക്ഷണത്തിന്റെയും പാനീയങ്ങളുടെയും പലഹാരങ്ങളുടെയും ചേരുവകള്‍ മുനിസിപ്പാലിറ്റിയുടെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയായിരിക്കണമെന്നും ഇത് ഉറപ്പ് വരുത്തണമെന്നും ഭക്ഷണശാലകള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. അതേസമയം മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ ഭക്ഷണശാലകളില്‍ നേരിട്ടെത്തി ഭക്ഷണ നിര്‍മാണ രീതികളും ചേരുവകളുമെല്ലാം പരിശോധിച്ച ശേഷമാണ് അംഗീകാരം നല്‍കുന്നത്.
അമിതവണ്ണം, പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം തുടങ്ങിയ രോഗബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചുവരികയാണ്. അതുകൊണ്ടുതന്നെ മുനിസിപ്പാലിറ്റിയുടെ ആരോഗ്യ ഭക്ഷണപദ്ധതിക്ക് പ്രാധാന്യം ഏറെയാണെന്നും ആരോഗ്യ സുരക്ഷാ വിഭാഗം അസിസ്റ്റന്റ് ഡയരക്ടര്‍ ജനറല്‍ ഖാലിദ് ഷെരിഫ് അല്‍ അവാദി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.