Currency

മുസ്ലീം ആൺകുട്ടികൾ സ്ത്രീകൾക്ക് ഷേക്ക് ഹാൻഡ് നൽകേണ്ടതില്ലെന്ന് ന്യൂസൗത്ത് വെയിൽസ്

സ്വന്തം ലേഖകൻWednesday, February 22, 2017 8:58 am

സിഡ്നി: പെൺകുട്ടികൾക്ക് ഷേക്ക് ഹാൻഡ് നൽകാൻ വിസമ്മതിച്ച മുസ്ലീം ആൺകുട്ടികൾക്ക് വിദ്യാഭ്യാസ വകുപ്പ് ഇളവ് അനുവദിച്ചു. സിഡ്നിയിലെ ജോർജസ് റിവർ കോളജിലെ മുസ്‌ലിം വിദ്യാർഥികളാണു പെണ്‍കുട്ടികൾക്കു ഷേക്ക് ഹാൻഡ് നൽകുന്നതു മതവിശ്വാസത്തിന് എതിരാണെന്നും ഒഴിവു നൽകണമെന്നും ആവശ്യപ്പെട്ടത്.

ഇതേത്തുടർന്ന് ഷേക്ക് ഹാൻഡിനു പകരം സ്വന്തം കൈ നെഞ്ചോടു ചേർത്തു ബഹുമാനം പ്രകടിപ്പിക്കാൻ ദ ന്യൂ സൗത്ത് വെയിൽസ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്‍റ് അനുമതി നൽകുകയായിരുന്നു. കോളെജിലെ അവാർഡ് ദാന ചടങ്ങിൽ ആതിഥേയരായ പെണ്‍കുട്ടികൾ വിദ്യാർഥികളെ ഷേക്ക് ഹാൻഡ് നൽകിയാണു സ്വീകരിക്കുക. ഇക്കാര്യത്തിലാണ്  ഇളവ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x