മൈസൂരുവില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള പദ്ധതികള്‍ പ്രാരംഭഘട്ടത്തിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ റീജണല്‍ കണക്ടിവിറ്റി പദ്ധതിയുടെ ഭാഗമായാണിത്. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വ്യോമയാന മന്ത്രാലയവുമായി ഉടന്‍ കരാര്‍ ഒപ്പുവയ്ക്കും.
മൈസൂരു: പ്രവര്‍ത്തനം നിലച്ച മൈസൂരു വിമാനത്താവളത്തിനു വീണ്ടും ജീവന്‍ വയ്ക്കുന്നു. മൈസൂരുവില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള പദ്ധതികള്‍ പ്രാരംഭഘട്ടത്തിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ റീജണല്‍ കണക്ടിവിറ്റി പദ്ധതിയുടെ ഭാഗമായാണിത്. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വ്യോമയാന മന്ത്രാലയവുമായി ഉടന്‍ കരാര്‍ ഒപ്പുവയ്ക്കും. പദ്ധതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയാറുള്ള വിമാനക്കമ്പനികളെയും ഉടന്‍ കണ്ടെത്തും.
പദ്ധതി പൂര്‍ത്തിയായാല്‍ ബംഗളൂരുവിനു പുറമേ കൊച്ചി, ചെന്നൈ, ഗോവ, ഡല്‍ഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും മൈസൂരുവില്‍ നിന്ന് വിമാനസര്‍വീസുകള്‍ നടത്തും. മണിക്കൂറിന് 2,500 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതിന് സബ്‌സിഡിയും നല്‍കും. ഇതു പ്രകാരം മൈസൂരുവില്‍ നിന്നു ബംഗളൂരുവിലേക്ക് 1,700 രൂപയ്ക്ക് യാത്രചെയ്യാന്‍ കഴിയും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hi everyone, it’s my first pay a quick visit at this website, and post is in fact fruitful designed for me, keep up posting such articles or reviews.