
ദുബായ്: പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങളെ വിലയിരുത്താന്‍ യു.എ.ഇ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ‘യു.എ.ഇ മിസ്റ്ററി ഷോപ്പര്‍’ എന്നാണ് മൊബൈല്‍ ആപ്ലിക്കേഷന്റെ പേര്. സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങളെ കുറിച്ച് പ്രവാസികള്‍ക്കും അവരുടെ അഭിപ്രായം പങ്കുവെക്കാം. അഭിപ്രായം രേഖപ്പെടുത്തുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും.
ഗൂഗിള്‍ പ്ലേ സ്റ്റോറിലും, ആപ്പിള്‍ സ്റ്റോറിലും ഈ ആപ്ലിക്കേഷന്‍ ലഭ്യമായിരിക്കും. ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഉപഭോക്താവിന്റെ ലോക്കേഷന്‍ മാത്രമാണ് ആപ്ലിക്കേഷന്‍ ആവശ്യപ്പെടുക. ഇതോടെ പരിസരത്തുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ തെളിയും. അനുഭവം രേഖപ്പെടുത്തേണ്ട സ്ഥാപനത്തെ ലൈക്ക് ചെയ്‌തോ ഡിസ്‌ലൈക്ക് ചെയ്‌തോ അനുഭവം പങ്കുവെച്ച് തുടങ്ങാം.
സ്ഥാപനത്തിലെ എന്താണ് ഇഷ്ടപ്പെട്ടത്, എന്താണ് ഇഷ്ടപ്പെടാത്തത് എന്ന് രേഖപ്പെടുത്താം. പാര്‍ക്കിങ്, റിസപ്ഷന്‍, കാത്തിരിക്കേണ്ടി വരുന്ന സമയം, സേവനം ലഭ്യമാകാന്‍ എടുത്ത സമയം, പണമടക്കേണ്ട സംവിധാനം, ജീവനക്കാരുടെ പേരുമാറ്റം എന്നിവയെക്കുറിച്ചെല്ലാം ഇതില്‍ അഭിപ്രായം അറിയിക്കാം. പുതിയ ആപ്ലിക്കേഷനില്‍, അറബി ഇംഗ്ലീഷ് ഹിന്ദി ഉറുദു ഉള്‍പ്പെടെ എട്ട് ഭാഷകളില്‍ സേവനങ്ങളെ വിലിയിരുത്താം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.