Currency

നാഷണൽ ആസ്ട്രേലിയ ബാങ്ക് ഭവന വായ്പാ പലിശ നിരക്ക് വർധിപ്പിച്ചു

സ്വന്തം ലേഖകൻSunday, March 19, 2017 12:23 pm

സിഡ്നി: നാഷണൽ ആസ്ട്രേലിയ ബാങ്ക് ഭവന വായ്പാ പലിശ നിരക്ക് ഒരു ശതമാന പൊയിന്റിന്റെ കാൽ ഭാഗം വർധിപ്പിച്ചു. കടുത്ത നിയന്ത്രണങ്ങളും ഫണ്ട് കണ്ടെത്താനുള്ള ചെലവിലെ വർധനയുമാണു പലിശ നിരക്ക് വർധിപ്പിക്കാൻ കാരണമെന്ന് ബാങ്ക് അറിയിച്ചു. പ്രതിവർഷം 5.32 ശതമാനത്തോടൊപ്പം ബാങ്കിന്റെ സ്റ്റാൻഡേർഡ് വേരിയബിൾ പണയനിരക്കിൽ എഴ് അടിസ്ഥാന പൊയിന്റുകൾ കൂടി വർധിക്കും.

30 വർഷത്തേക്ക് 3 ലക്ഷം ഡോളർ ഉടമസ്ഥവായ്പയെടുത്തിരിക്കുന്നവർ പ്രതിമാസം 13 ഡോളർ അധികമായി അടക്കേണ്ടി വരും. നിക്ഷേപകവായ്പ എടുത്തിരിക്കുന്നവർക്ക് തിരിച്ചടവിൽ 5.55 ശതമാനത്തിൽ നിന്നും 5.8 ശതമാനമായി വൻവർധനവാണുണ്ടായിരിയ്ക്കുന്നത്. ഇതനുസരിച്ച് 30 വർഷത്തേക്ക് 3 ലക്ഷം ഡോളർ നിക്ഷേപക വായ്പയെടുത്തിരിക്കുന്നയാൾക്ക് പ്രതിമാസം 47 ഡോളറിന്റെ അധികബാധ്യതയുണ്ടാകും.

നിക്ഷേപക ഭവന വായ്പ വർധിച്ചതിനെ തകർക്കാനുള്ള ബാങ്കിങ് നിയന്ത്രണ അതോറിറ്റിയുടെ നീക്കമാണ് ഫണ്ട് കണ്ടെത്താനുള്ള ചെലവിലെ വർധനക്ക് കാരണമെന്ന് നാഷണൽ ആസ്ട്രേലിയ ബാങ്ക് ആരോപിക്കുന്നു. നിരവധി മാറ്റങ്ങൾക്കു ശേഷമാണ് തീരുമാനമെടുത്തതന്ന് ബാങ്കിന്റെ ചീഫ് ഒപ്പറേറ്റിങ് ഓഫീസർ ആന്റണി കാഹിൽ അറിയിച്ചു.

ആദ്യമായി വീടു വാങ്ങുന്നവർക്ക് 2 വർഷത്തേക്ക് നൽകുന്ന വായ്പയ്ക്ക് എക്കാലത്തേയും കുറഞ്ഞ റെക്കൊഡ് നിരക്കായ 3.69% ആണ് ഈടാക്കുന്നത്. ഒരു ഭവനം സ്വന്തമാക്കുകയെന്ന ആസ്ട്രേലിയക്കാരന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനാണ് ഇത്രയും കുറഞ്ഞ നിരക്കിൽ ഭവനവായ്പ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x