Currency

നമ്മ മെട്രോയില്‍ നൈറ്റ് ഷിഫ്റ്റിന് വനിതാ ജീവനക്കാരും

സ്വന്തം ലേഖകൻMonday, October 24, 2016 11:10 am

ബെംഗളൂരുവില്‍ മെട്രോ ഓടിത്തുടങ്ങിയിട്ട് അഞ്ചു വര്‍ഷമായിട്ടുണ്ട്. ഇക്കാലത്തിനിടയിൽ ആദ്യമായാണ് ഈ മാസം മുതൽ വനിതകള്‍ക്ക് രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ അവസരമൊരുക്കിയത്.

ബെംഗളൂർ: നമ്മ മെട്രോയില്‍ നൈറ്റ് ഷിഫ്റ്റിന് വനിതാ ജീവനക്കാരും. നേരത്തെ പുരുഷന്മാർ മാത്രമായിരുന്നു നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്തിരുന്നത്. ബെംഗളൂരുവില്‍ മെട്രോ ഓടിത്തുടങ്ങിയിട്ട് അഞ്ചു വര്‍ഷമായിട്ടുണ്ട്. ഇക്കാലത്തിനിടയിൽ ആദ്യമായാണ് ഈ മാസം മുതൽ വനിതകള്‍ക്ക് രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ അവസരമൊരുക്കിയത്.

വിവിധ വിഭാഗങ്ങളില്‍ ജീവനക്കാരുടെ കുറവ് അനുഭവപ്പെട്ടതിനെ തുടർന്നാണ് നൈറ്റ് ഷിഫ്റ്റിംഗ് ജോലികൾ വനിതാ ജീവനക്കാർക്കും നൽകാൻ തീരുമാനിച്ചത്. അമ്പതോളം വനിതാ ജീവനക്കാര്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇവർക്ക് തിരക്കില്ലാത്ത സമയങ്ങളില്‍ വിശ്രമിക്കാന്‍ എ.സി മുറികളും ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x