Currency

ബ്രിട്ടനിലെ പുതിയ ധനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍

സ്വന്തം ലേഖകന്‍Friday, February 14, 2020 12:02 pm

ലണ്ടന്‍: ബ്രിട്ടനിലെ പുതിയ ധനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ നിയോഗിക്കപ്പെട്ടു. ഋഷി സുനാക് എന്ന ഇന്ത്യന്‍ വംശജനാണ് ബ്രിട്ടനിലെ പുതിയ ധനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളുടെ ഭര്‍ത്താവാണ് ഋഷി സുനാക്. മന്ത്രിസഭാ പുനഃസംഘടനയ്ക്കിടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഋഷിക്ക് സുപ്രധാന ചുമതല നല്‍കിയത്.

ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറിയായി നിയമിതയായ പ്രീതി പട്ടേലിനുശേഷം ഉന്നത പദവിയിലെത്തുന്ന അടുത്ത ഇന്ത്യന്‍ വംശജനാണ് അദ്ദേഹം. റിച്ച്മണ്ടിലെ എംപിയാണ് ഋഷി സുനാക്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x