Currency

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അടുത്തയാഴ്ച ഇന്ത്യയിൽ

സ്വന്തം ലേഖകൻTuesday, October 25, 2016 8:49 am

ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മേ അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കും. വ്യാപാര സംഘത്തോടൊപ്പമായിരിക്കും തെരേസ മേ ഇന്ത്യയിലെത്തുക.

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മേ അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കും. വ്യാപാര സംഘത്തോടൊപ്പമായിരിക്കും തെരേസ മേ ഇന്ത്യയിലെത്തുക. ഇന്ത്യയുമായി ചേര്‍ന്ന് ചെറുകിട, ഇടത്തര വ്യവസായ സംരഭങ്ങള്‍ക്ക് തുടക്കം കുറിക്കുയാണ് ലക്ഷ്യമെന്ന് മേ അറിയിച്ചു.

യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളല്ലാത്ത രാജ്യങ്ങളുമായി വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നതിനു തടസങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും അവര്‍ കൂട്ടിച്ചേർത്തു. ബ്രെക്സിറ്റിനു ശേഷമുള്ള ബ്രിട്ടന്റെ ആഗോളവ്യാപാരബന്ധങ്ങൾ ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x