Currency

മെല്‍ബണ്‍, സിഡ്നി പോലുള്ള നഗരങ്ങളിലെ ജനസംഖ്യാ വര്‍ധന നിയന്ത്രിക്കും; പുതിയ ജനസംഖ്യാ പദ്ധതി മേയില്‍ പ്രഖ്യാപിക്കും

സ്വന്തം ലേഖകന്‍Monday, October 8, 2018 1:28 pm

സിഡ്‌നി: ഓസ്ട്രേലിയ അധികം വൈകാതെ പുതിയ ജനസംഖ്യാ പദ്ധതി പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. മെല്‍ബണ്‍, സിഡ്നി പോലുള്ള നഗരങ്ങളില്‍ ക്രമാതീതമായി പെരുകുന്ന ജനസംഖ്യയെ നിയന്ത്രിക്കുന്നതിനും രാജ്യത്തെ ചെറിയ സിറ്റികളിലും ടൗണുകളിലേക്കുമുള്ള കുടിയേറ്റം വര്‍ധിപ്പിക്കുന്നതിനുമുള്ള ജനസംഖ്യാ പദ്ധതിയായിരിക്കുമത്. ഇതിനായുള്ള പുതിയ പോപ്പുലേഷന്‍ പോളിസി ഫെഡറല്‍ മിനിസ്ട്രി ഓഫ് ഓസ്ട്രേലിയ അടുത്ത് തന്നെ പ്രഖ്യാപിക്കും.

വലിയ നഗരങ്ങളിലെ വെല്ലുവിളിയായിക്കൊണ്ടിരിക്കുന്ന ജനസംഖ്യാ വര്‍ധനവ് പിടിച്ച് കെട്ടുന്നതിനായി പുതിയ പദ്ധതിയുടെ ഭാഗമായി ഇവിടങ്ങളിലേക്കുള്ള കുടിയേറ്റം വന്‍ തോതില്‍ വെട്ടിക്കുറയ്ക്കുന്നതായിരിക്കും. ഇപ്പോള്‍ തന്നെ ഓസ്ട്രേലിയന്‍ ഗവണ്‍മെന്റ് ഫോറിന്‍ ടെംപററി വര്‍ക്കര്‍മാരെ നിയമിക്കുന്നത് മന്ദഗതിയിലാക്കിത്തുടങ്ങിയിട്ടുണ്ട്.

അടുത്ത വര്‍ഷം മെയ് മാസത്തില്‍ രാജ്യത്തെ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് പുതിയ പോപ്പുലേഷന്‍ പോളിസി പ്രഖ്യാപിക്കുമെന്നാണ് പോപ്പുലേഷന്‍ മിനിസ്റ്ററായ അലന്‍ ടുഡ്ജ് പറയുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x