
ദുബായ്: കുട്ടികളെ മുന്‍സീറ്റിലിരുത്തി വാഹനമോടിക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി ദുബായ് പൊലീസ്. നിയമലംഘകര്‍ക്ക് 400 ദിര്‍ഹമാണു പിഴ. മുന്‍സീറ്റിലും പിന്‍സീറ്റിലും യാത്രക്കാര്‍ക്കു സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാണ്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു അബുദാബി, ദുബായ് പൊലീസ് ബോധവല്‍ക്കരണം ആരംഭിച്ചു.
നിയമം ലംഘിച്ചാല്‍ 400 ദിര്‍ഹം പിഴയ്ക്കു പുറമെ ഡ്രൈവറുടെ ലൈസന്‍സില്‍ 4 ബ്ലാക് പോയിന്റ് പതിയുകയും ചെയ്യും. സീറ്റ് ബെല്‍റ്റുകള്‍ 40 മുതല്‍ 60% വരെ സുരക്ഷ ഉറപ്പാക്കുമെന്നാണ് പഠന റിപ്പോര്‍ട്ട്. അതേസമയം അടിയന്തര സാഹചര്യങ്ങളില്‍ മാത്രം വിളിക്കേണ്ട നമ്പരാണു 999 എന്ന് പൊലീസ് ഓര്‍മിപ്പിച്ചു. അടിയന്തര ആവശ്യങ്ങള്‍ അല്ലെങ്കില്‍ വിളിക്കേണ്ട നമ്പര്‍ 901 ആണെന്നും വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.