Currency

പുതിയ ഒരു പൗണ്ട് നാണയം വിനിമയത്തിന്; പഴയ നാണയം ഒക്‌ടോബര്‍ 15 വരെ ഉപയോഗിക്കാം

സ്വന്തം ലേഖകൻTuesday, March 28, 2017 2:51 pm

ലണ്ടൻ: പന്ത്രണ്ട് വശങ്ങളുള്ള പുതിയ ഒരു പൗണ്ട് നാണയം ബ്രിട്ടനിൽ ഇന്നുമുതൽ വിനിമയത്തിൽ.  വ്യാജ നാണയ നിര്‍മ്മാണം സാധ്യമല്ലാത്ത രീതിയിലുള്ള സുരക്ഷാ മുദ്രകളോടെയാണ് പുതിയ നാണയം തയ്യാറാക്കിയിരിക്കുന്നത്. പഴയ നാണയത്തിന്റെ മൂല്യം ഒക്‌ടോബര്‍ 15 വരെ നിലനില്‍ക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 

നിലവില്‍ 1.3 ബില്യണ്‍ പഴയനാണയങ്ങള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇവയെല്ലാം കൈവശമുള്ളവർ ഒക്‌ടോബർ 15നു മുമ്പ് മാറ്റിയെടുക്കണമെന്നും നിർദേശമുണ്ട്. അതേസമയം പുതിയ നാണയം ഇറക്കുന്നകാര്യം നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണെങ്കിലും രാജ്യത്തത് പലയിടത്തും വെൻഡിങ് മെഷീനുകളില്‍ ഇതു ഉപയോഗിക്കാന്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ഇത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ഇടയുണ്ട്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x