Currency

ഓസ്‌ട്രേലിയയിൽ സെപ്റ്റംബർ മുതൽ പുതിയ $10 നോട്ട്

സ്വന്തം ലേഖകൻSunday, August 13, 2017 10:23 pm
Play

വ്യാജ നോട്ടുകൾ നിർമിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് നോട്ടുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.

ഓസ്‌ട്രേലിയയിൽ സെപ്റ്റംബർ മുതൽ പുതിയ $10 നോട്ട് പ്രചാരത്തിൽ വരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഓസ്ട്രേലിയ അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തിറക്കിയ അഞ്ചു ഡോളര്‍ നോട്ടിന് സമാനമായ ഡിസൈൻ ആണ് പുതിയ $10 ന്റെ നോട്ടിനുമുള്ളത്.

സെപ്റ്റംബറോടെ  20 മുതൽ പുതിയ നോട്ട് പോതുജനങ്ങളിലേക്ക് എത്തുമെന്നാണു ആർ ബി എ ഗവർണ്ണർ ഫിലിപ്പ് ലോവ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇതിന്റെ ഡിസൈൻ പുറത്തുവിട്ടിരുന്നു.

വ്യാജ നോട്ടുകൾ നിർമിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് നോട്ടുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. കാഴ്ചക്കുറവുള്ളവര്‍ക്ക്  സഹായകകരമായ രീതിയിൽ പുതിയ സവിശേഷതകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിലവിലെ നോട്ടിലുള്ള ഓസ്‌ട്രേലിയന്‍ എഴുത്തുകാരായ  ഡാമേ മേരി ഗിൽമോർ, എ ബി ‘ബാൻജോ’ പാറ്റേഴ്സൺ എന്നിവരുടെ ചിത്രങ്ങൾ പുതിയ നോട്ടിന്റെ ഇരുവശത്തും നിലനിറുത്തിയിട്ടുണ്ട്.

കൂടാതെ ഒരു ഫൗണ്ടന്‍ പേനയുടെ മുനയുടെ ചിത്രവും  ഓസ്‌ട്രേലിയൻ കവി എ ബി ‘ബാൻജോ’ പാറ്റേഴ്സൺറെ കവിതകളും   നോട്ടിലെ വിൻഡോയിൽ രേഖപ്പെടുത്തും.

നോട്ടിന്റെ മധ്യഭാഗത്തായി മുകളില്‍ നിന്നും താഴെ വരെ നീളുന്ന സുതാര്യമായ ഒരു ഭാഗം ഉണ്ടാകും. നോട്ടു ചരിച്ചുപിടിക്കുമ്പോള്‍ ഇതിലുള്ള നിറങ്ങളില്‍ മാറ്റം വരുന്ന തരത്തിലാണ് ഡിസൈന്‍.

 

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x