Currency

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ബാഗേജ് നയം

സ്വന്തം ലേഖകന്‍Tuesday, September 3, 2019 12:14 pm

മനാമ: ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒക്‌ടോബര്‍ ഒന്നുമുതല്‍ പുതിയ ബാഗേജ് നയം നടപ്പാക്കും. വൃത്താകൃതിയിലുള്ളതോ, പ്രത്യേക ആകൃതിയില്‍ അല്ലാത്തതോ, കയറോ ചരടോകൊണ്ട് കെട്ടിയതോ ആയ ബാഗുകള്‍, പുതപ്പില്‍ പൊതിഞ്ഞ ബാഗുകള്‍, അയഞ്ഞ സ്ട്രാപ്പുകളുള്ള ബാഗുകള്‍ എന്നിവക്ക് നിരോധനം ഏര്‍പ്പെടുത്തി. അതേസമയം ബേബി സ്ട്രോളറുകള്‍, സൈക്കിളുകള്‍, വീല്‍ച്ചെയറുകള്‍, ഗോള്‍ഫ് ബാഗ്‌സ് എന്നിവക്ക് നിരോധനമില്ല.

ബാഗേജ് ഹാന്‍ഡ്ലിംഗ് സിസ്റ്റത്തിന്റെ സമഗ്രത ഉറപ്പാക്കാന്‍ പുതിയ നിയമങ്ങള്‍ പിന്തുണയാകും. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം എത്തിക്കാനും, വിമാനത്താവള ജീവനക്കാര്‍ക്ക് അവരുടെ ദൈനംദിന ചുമതലകള്‍ നിര്‍വഹിക്കുന്നത് സുരക്ഷിതവും കൂടുതല്‍ കാര്യക്ഷമവുമാകാനും പുതിയ ബാഗേജ് നയത്തിലൂടെ സാധ്യമാകും. സാധാരണ യാത്രാബാഗുകള്‍, അല്ലെങ്കില്‍ പ്രത്യേകം പായ്ക്ക് ചെയ്ത പെട്ടികളോ ആകുന്നത് ചെക്ക്-ഇന്‍ ഏരിയകളിലെ കാലതാമസം ഒഴിവാക്കാന്‍ കാരണമാകുമെന്നും യാത്രക്കാരോടുള്ള അറിയിപ്പില്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x