Currency

വ്യവസായങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കാത്തതിന് ഏര്‍പ്പെടുത്തിയ ഫൈനുകള്‍ ദുബായ് റദ്ദാക്കി

സ്വന്തം ലേഖകന്‍Thursday, May 31, 2018 12:39 pm

ദുബായ്: വ്യവസായങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കാത്തതിന്റെ പേരില്‍ ദുബായ് ഇക്കണോമിക് ഡിപ്പാര്‍ട്ട്‌മെന്റ് ചുമത്തിയ പിഴകളെല്ലാം റദ്ദാക്കി. 2018 അവസാനം വരെയാണ് പിഴകള്‍ റദ്ദാക്കിയത്. സമാന സ്വഭാവത്തിലുള്ള നടപടി അബൂദബിയും പ്രഖ്യാപിച്ചു. യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്മുഹമ്മദ് ബിന്‍ റാശിദ്അല്‍ മക്തും പ്രഖ്യാപിച്ച നിയമ പ്രകാരമാണ് ഫൈനുകള്‍ റദ്ദാക്കിയത്. ഇത് നിരവധി വ്യാപാരികള്‍ക്ക് ആശ്വാസകരമാവും.

ഈ സൗകര്യം എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും ഏറ്റവും സുഗമമായി വ്യവസായം നടത്താന്‍ കഴിയുന്ന ഇടം എന്ന ഖ്യാതി ഊട്ടി ഉറപ്പിക്കുന്ന നടപടിയായി ഈ തീരുമാനം മാറുമെന്നും ദുബായ് ഇക്കണോമി ഡയറക്ടര്‍ ജനറല്‍ സാമി അല്‍ ഖംസി വ്യക്തമാക്കി. 24 മാസത്തിലേറെയായി ലൈസന്‍സ് കാലഹരണപ്പെടുകയും പുതുക്കാനോ, പിന്‍വലിക്കാനോ, ലിക്യുഡേഷനോ അപേക്ഷിച്ചിരിക്കുന്ന സ്ഥാപനങ്ങളുടെ പിഴകള്‍ റദ്ദാക്കാന്‍ അബൂദബിയും തീരുമാനിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x