
ഷാര്‍ജ: പ്രധാന പാതകളില്‍ കൂടുതല്‍ സംവിധാനങ്ങളോടെ നവീകരണത്തിന് ഒരുങ്ങി യു.എ.ഇ. 100 കോടി ദിര്‍ഹത്തിന്റെ വന്‍ വികസന പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇതില്‍ 78 കോടി ദിര്‍ഹം ദുബായ്, ഷാര്‍ജ എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളുടെ നവീകരണം ലക്ഷ്യം വെച്ചാണ്.
പ്രധാന പാതകളുടെ നവീകരണം ഉറപ്പാക്കാനുള്ള യു.എ.ഇ തീരുമാനം ദുബായ്- ഷാര്‍ജ റൂട്ടിലെ ഗതാഗതത്തിരക്ക് കുറക്കും. അല്‍ ഇത്തിഹാദ്, മുഹമ്മദ് ബിന്‍ സായിദ്, എമിറേറ്റ്സ് എന്നീ ഹൈവേകളാണ് കൂടുതല്‍ സംവിധാനങ്ങളോടെ വികസിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്തമാസം നിര്‍മാണ ജോലികള്‍ ആരംഭിക്കും. വിവിധ പാതകള്‍ക്കായി 338 കോടി ദിര്‍ഹമിന്റെ പദ്ധതികളാണു നടപ്പാക്കുക.
അല്‍ ഇത്തിഹാദ് റോഡ്- വികസനത്തിന് 23 കോടിയും എമിറേറ്റ്സ് റോഡിന് 20 കോടിയും മുഹമ്മദ് ബിന്‍ സായിദ് റോഡിന് 13 കോടിയും അല്‍ ദൈദ് റോഡിന് 22 കോടിയുമാണ് വകയിരുത്തിയ തുക. ഇതിന്റെ ഉപപാതകള്ക്കായി തുക വേറെയും അനുവദിച്ചിട്ടുണ്ട്.
ഇത്തിഹാദ് സ്ട്രീറ്റ് ഒന്നാം ഘട്ടം അടുത്ത വര്‍ഷം പകുതിയോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ശൈഖ് സായിദ് ഇന്റര്സെക്ഷനെയും അജ്മാന് പള്ളിയെയും ബന്ധിപ്പിക്കുന്ന പാത കൂടിയാണിത്. ഏതാണ്ട് അഞ്ചു കോടി ദിര്‍ഹമാണ് ചെലവ് കണക്കാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.