മൂന്ന് നിലകളിലുള്ള പുതിയ മാര്‍ക്കറ്റില്‍ 500 സ്ഥാപനങ്ങള്‍ ഉള്ളതില്‍ മത്സ്യം വൃത്തിയാക്കുന്നതിനായി 72 സ്റ്റാളുകളും മാംസംമുട്ട എന്നിവയ്ക്കായി 75 സ്റ്റാളുകളും പ്രവര്‍ത്തിക്കും. പഴംപച്ചക്കറി വിഭാഗത്തില്‍ 140 സ്റ്റാളുകളും, ഡ്രൈഡ് ഫ്രൂട്ട്‌സ് വിഭാഗത്തില്‍ 65 സ്റ്റാളുകളും പ്രവര്‍ത്തിക്കും. ഇതിന് പുറമെ റസ്റ്റോറന്റ്, കഫെ, സൂപ്പര്‍മാര്‍ക്കറ്റുകളുമുണ്ടാകും. മത്സ്യ വിപണിക്കായി വന്‍ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
ദുബായ്: പരിസ്ഥിതി സൗഹൃദം മുന്‍നിര്‍ത്തി ദേരയില്‍ നിര്‍മാണം പൂര്‍ത്തിയായ മീന്‍ മാര്‍ക്കറ്റ് അടുത്ത മാസം ആദ്യം തുറക്കും. ഇത് പരസ്യപ്പെടുത്തി നഗരസഭ പഴയ മാര്‍ക്കറ്റിന് സമീപം ബോഡ് സ്ഥാപിച്ചു. 26.90 കോടി ദിര്‍ഹം ചെലവിട്ട് 120,000 ചതുരശ്ര മീറ്ററില്‍ നിര്‍മിച്ചിരിക്കുന്ന മാര്‍ക്കറ്റ് ഒരു കച്ചവട സ്ഥാപനം എന്നതിലുപരി വിനോദമേഖല എന്ന സ്ഥാനം കൂടി അലങ്കരിക്കും. മീന്‍ പിടിച്ച് വരുന്നത് മുതല്‍ വിറ്റ് പോകുന്നത് വരെയുള്ള കാഴ്ച്ചകള്‍ സന്ദര്‍ശകര്‍ക്ക് നേരിട്ടാസ്വദിക്കാം.
മൂന്ന് നിലകളിലുള്ള പുതിയ മാര്‍ക്കറ്റില്‍ 500 സ്ഥാപനങ്ങള്‍ ഉള്ളതില്‍ മത്സ്യം വൃത്തിയാക്കുന്നതിനായി 72 സ്റ്റാളുകളും മാംസംമുട്ട എന്നിവയ്ക്കായി 75 സ്റ്റാളുകളും പ്രവര്‍ത്തിക്കും. പഴംപച്ചക്കറി വിഭാഗത്തില്‍ 140 സ്റ്റാളുകളും, ഡ്രൈഡ് ഫ്രൂട്ട്‌സ് വിഭാഗത്തില്‍ 65 സ്റ്റാളുകളും പ്രവര്‍ത്തിക്കും. ഇതിന് പുറമെ റസ്റ്റോറന്റ്, കഫെ, സൂപ്പര്‍മാര്‍ക്കറ്റുകളുമുണ്ടാകും. മത്സ്യ വിപണിക്കായി വന്‍ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കെട്ടിടത്തിനുള്ളില്‍ 700 വാഹനങ്ങളും പുറത്ത് ആയിരത്തോളം വാഹനങ്ങളും പാര്‍ക്ക് ചെയ്യാം. അതേസമയം 1988ല്‍ പ്രവര്‍ത്തനം തുടങ്ങിയ പഴയ മാര്‍ക്കറ്റ് പുതിയ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ നിര്‍ത്തലാക്കും.
പഴയ ചന്തയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ അധികം പേരും മലയാളികളാണ്. നിലവിലെ ചന്തയില്‍ ഏറ്റവും വലിയ പ്രശ്‌നം വാഹനം പാര്‍ക്ക് ചെയ്യുന്നതായിരുന്നു. സ്ഥല പരിമിതിയും തൊട്ടടുത്ത് ബദല്‍ സംവിധാനവും ഇല്ലായിരുന്നു. എന്നാല്‍ പുതിയ മാര്‍ക്കറ്റ് വരുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.