Currency

ജിസിസി രാജ്യങ്ങളിലെ നിക്ഷേപകർക്കായി ബഹ്‌റൈനിൽ പ്രത്യേക ഐഡി കാർഡുകൾ

Tuesday, April 4, 2017 1:42 pm

ജിസിസി അംഗങ്ങളായ രാജ്യങ്ങളിൽ നിക്ഷേപം നടത്തുന്നവർക്ക് വേണ്ടി പ്രത്യേക ഐ ഡി കാർഡ് കൊണ്ടുവരാൻ ബഹ്‌റൈൻ തീരുമാനിച്ചു

മനാമ : ഗൾഫ് കോർപ്പറേഷൻ കൗൺസിൽ അംഗങ്ങളായ രാജ്യങ്ങളിൽ നിക്ഷേപം നടത്തുന്നവർക്ക് വേണ്ടി പ്രത്യേക ഐ ഡി കാർഡ് കൊണ്ടുവരാൻ ബഹ്‌റൈൻ തീരുമാനിച്ചു. രാജ്യത്തെ വിവിധ സേവന മേഖലകൾ തമ്മിലുള്ള വിനിമയങ്ങൾ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്.

ബഹ്‌റൈനിൽ നിക്ഷേപിക്കുന്നവർക്കും, ജി.സി.സിയിലുള്ളവർക്കും, കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ കിരീടാവകാശിയായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഈ തീരുമാനം.

ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങൾക്കാണ് നിലവിൽ ജിസിസി അംഗത്വമുള്ളത്. ഈ തീരുമാനത്തിലൂടെ അയൽ രാജ്യങ്ങളുമായി കൂടുതൽ ശക്തമായ ബന്ധം സ്ഥാപിക്കാമെന്നും, കൂടുതൽ നിക്ഷേപകരെ ആകർഷിക്കാമെന്നുമാണ് ബഹ്‌റൈൻ പ്രതീക്ഷിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x