ഗതാഗത തടസ്സമുണ്ടാക്കുന്നവരുടെ ലൈസന്‍സും വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റും പിടിച്ചെടുക്കുന്നതടക്കമുള്ള കർശന നടപടികൾ ഉൾക്കൊള്ളുന്നതാണ് പരിഷ്കരിച്ച ട്രാഫിക് നിയമം.
കുവൈറ്റ് സിറ്റി: പരിഷ്കരിച്ച ട്രാഫിക് നിയമം ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗതാഗത തടസ്സമുണ്ടാക്കുന്നവരുടെ ലൈസന്‍സും വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റും പിടിച്ചെടുക്കുന്നതടക്കമുള്ള കർശന നടപടികൾ ഉൾക്കൊള്ളുന്നതാണ് പരിഷ്കരിച്ച ട്രാഫിക് നിയമം.
നിരവധി വാഹനങ്ങള്‍ ഒന്നിച്ച് ഓടുന്നതിനിടെ ഏതെങ്കിലും ഒരു വാഹനം ആളെയോ സാധനമോ കയറ്റാന്‍ വേണ്ടി പെട്ടെന്ന് നിര്‍ത്തുകയോ, വേഗത കുറക്കുകയോ ചെയ്താല്‍ നിയമ ലംഘനമായി കണക്കാക്കും. പുതിയ നിയമം പ്രാബല്യത്തില്‍ വരുത്തുന്നതോടെ രാജ്യത്ത് ഇപ്പോള്‍ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗത തടസ്സത്തിന് കുറവുവരുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മേജര്‍ ജനറല്‍ ഫഹദ് സാലിം അല്‍ ശൂഐ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
ഇത് ഒരു മനുഷ നിഷേധമാണ് കുവൈത്തിൽ ഓ ടുന്ന മലയാളി ടാക്സി ഡ്രവർമാർക്ക് ഇത് ഒരു തിരിച്ചടിയായിരിക്കും