മൂന്ന് മാസത്തിനിടെ 17 മയക്കുമരുന്ന് കേസുകളിലായി 30 പേരെയാണ് അബൂദബിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 38 ലക്ഷം ലഹരി ഗുളികകളും 21.5 കിലോഗ്രാം ലഹരി പദാര്‍ഥങ്ങളും പിടികൂടി.
അബൂദബി: മയക്കുമരുന്ന് കടത്തുകാര്‍ക്കെതിരെ അബുൂദബിയില്‍ നടപടി കര്‍ശനമാക്കുന്നു. മൂന്ന് മാസത്തിനിടെ 17 മയക്കുമരുന്ന് കേസുകളിലായി 30 പേരെയാണ് അബൂദബിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 38 ലക്ഷം ലഹരി ഗുളികകളും 21.5 കിലോഗ്രാം ലഹരി പദാര്‍ഥങ്ങളും പിടികൂടി.
അബൂദബി എമിറേറ്റിന് പുറമെ യുഎഇ ഒട്ടാകെ ലഹരി മരുന്നിനായി തെരച്ചില്‍ ഊര്‍ജിതമാക്കും. ഇതിനായുള്ള തയാറെടുപ്പിലാണ് ആഭ്യന്തര മന്ത്രാലയം. വിവധ മാഫിയകള്‍ ലഹരിമരുന്ന് കടത്താന്‍ കണ്ടെത്തുന്ന പുതിയ തന്ത്രങ്ങള്‍ പരാജയപ്പെടുത്താന്‍ പൊലീസിന് കഴിഞ്ഞതായും മന്ത്രാലയം വ്യക്തമാക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.