
കുവൈറ്റ് സിറ്റി: രാജ്യത്ത് തൊഴിൽ ചെയ്യുന്നതിന് വിദേശികളുടെ ഏറ്റവും കുറഞ്ഞ പ്രായപരിധി മുപ്പത് വയസ്സാക്കി നിജപ്പെടുത്താനുള്ള നീക്കവുമായി കുവൈറ്റ്. മാനവവിഭവശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് ഇതുസംബന്ധിച്ച സൂചന നൽകിയിരിക്കുന്നത്.
പുതിയ നിർദേശം പ്രകാരം 30 വയസ്സിൽ താഴെയുള്ള വിദേശികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കുന്നതല്ല. നിർദേശം അടുത്ത യോഗത്തിൽ മാനവവിഭവശേഷി മന്ത്രാലയം ഡയറക്ടർ ബോർഡ് ചർച്ച ചെയ്യുമെന്ന് ഒരു പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.
12th Garshom International Awards online nomination Click here
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.